Kodanchery

വ്യാപാരി വ്യവസായി ഏകോപനസമിതി ആശ്വാസ് കുടുംബ സുരക്ഷ അവകാശ ധന വിതരണം നടത്തി

കോടഞ്ചേരി:വ്യാപാരി വ്യവസായി ഏകോപനസമിതി ആശ്വാസ് കുടുംബ സുരക്ഷ അവകാശ ധന വിതരണം നടത്തി. ഏകോപനസമിതി കോടഞ്ചേരി യൂണിറ്റിലെ അംഗമായ ബേബി അനിതോട്ടത്തിലിന്റെ ഭാര്യ ഡോളി ബേബി യുടെ നിര്യണത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി 1000000/-(പത്തു ലക്ഷം) രൂപ നൽകി. ഏകോപനസമിതി നടപ്പിലാക്കിയ കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങൾ ആയവർ മരിച്ചാൽ അവരുടെ കുടുംബത്തിന് 10 ലക്ഷം നൽകുന്ന പദ്ധതി പ്രകാരം ആണ് അവകാശ ധനം വിതരണം ചെയ്തത് ജില്ലാ പ്രസിഡന്റ്‌ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് റോബർട്ട്‌ അറക്കൽ അധ്യക്ഷം വഹിച്ചു, ടെന്നിസൺ ചാത്തംകണ്ടം, എ വി എം കബീർ, റഫീഖ് മാളിക, പോൾസൺ അറക്കൽ, പി പ്രേമൻ, ജിൽസ് പെരിഞ്ചേരി, റോയ് തോമസ്, ഷൈസു ജോൺ എന്നിവർ പ്രസംഘിച്ചു.

Related Articles

Leave a Reply

Back to top button