Thiruvambady
സെപ്റ്റ് ഫുട്ബോൾ വടക്കൻ മേഖല ഫെസ്റ്റ് ആരംഭിച്ചു

തിരുവമ്പാടി : സെപ്റ്റ് (സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രമോഷൻ ട്രസ്റ്റ്) ഫുട്ബോൾ വടക്കൻ മേഖല ഫെസ്റ്റ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ തിരുവമ്പാടി സെപ്റ്റ് സെന്ററിന്റെയും ഫുട്ബോൾ ഫെസ്റ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ആർ. അജിത,സെപ്റ്റ് സംസ്ഥാന കോ ഓർഡിനേറ്റർ വി.എ. ജോസ്, സെപ്റ്റ് ട്രഷൻ കുഞ്ഞിക്കോയ, സ്കൂൾ പ്രധാന അധ്യാപകരായ സജി തോമസ്, സുനിൽ പോൾ, കായിക പരിശീലകൻ കെ.എം. തോമസ്, തോമസ് വലിയ പറമ്പൻ, അമല വർഗീസ്, ഡെൽന ബോബി, സി.കെ സുരേന്ദ്രൻ, റിജേഷ് മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.







