Mukkam

യാത്രയയപ്പും അനുമോദനവും നടത്തി

മുക്കം: കാരക്കുറ്റി ജി. എൽ. പി സ്കൂളിൽ നിന്നും എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും, അറബിക് ടാലെന്റ് ടെസ്റ്റിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും സ്കൂളിൽ നടന്ന യോഗത്തിൽ അനുമോദിച്ചു.

ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.ടി. രാജുവിന് യാത്രയയപ്പും നൽകി. പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ വി. ഷംലൂലത്ത് സ്പോൺസർ ചെയ്ത ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഇ.സി സാജിദ് അധ്യക്ഷതവഹിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ടി.കെഅബൂബക്കർ , മൂന്നാം വാർഡ് അംഗം ശിഹാബ് മാട്ടുമുറി, ഗിരീഷ് കാരക്കുറ്റി, ജ്യോതിബസു കാരക്കുറ്റി, ശിഹാബ് പി പി സി, അബ്ദുൽ ഖാദർ കാരക്കുറ്റി,വി അഹമ്മദ്, സി പി അസീസ് അധ്യാപകരായ ബി.ഷബ്ന സഫിയ, കെ. ഷിജി തുടങ്ങിയവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button