Kodanchery

നവചേതന പദ്ധതിയുടെ ജില്ലാതല സ്വാഗതസംഘം രൂപികരണ യോഗം നടത്തി

കോടഞ്ചേരി:കോഴിക്കോട് ജില്ലാപഞ്ചായത്തും സാക്ഷരതാ മിഷനും പട്ടികജാതി ഉന്നതികളിൽ നടപ്പിലാക്കുന്ന സാക്ഷരതാ , തുല്യതാ പരിപാടി നവചേതന പദ്ധതിയുടെ ജില്ലാതല സ്വാഗതസംഘം രൂപികരണ യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റിയാനസ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി,മെമ്പർമാർ, ഐ സി ഡി എസ് സൂപ്പർവൈസർ നസീറ , മുൻമെമ്പർമാർ, സെക്രട്ടറി സീനത്ത് കെ, പ്രേരക് സജികുമാർ ടി. പി. എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 11 ന് സർവെ ഉദ്ഘാടനം കോടഞ്ചേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിക്കും.

Related Articles

Leave a Reply

Back to top button