Mukkam

കെ.എസ്.ടി.എ പതാകദിനം

മുക്കം: മത നിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവ കേരളം, സാർവ്വത്രിക ഗുണമേൻമാ വിദ്യാഭ്യാസം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരളാ സ്കൂൾ അസോസിയേഷൻ (കെ.എസ്.ടി.എ) യുടെ 35-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 മുതൽ 16 വരെ കോട്ടയത്ത് വെച്ച് നടക്കുകയാണ്.
സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ദിന പൊതുയോഗം മുക്കം എസ്.കെ.പാർക്കിൽ വെച്ച് നടന്നു. സംസ്ഥാന കമ്മറ്റി അംഗം സ.കെ.എൻ സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.

സബ് ജില്ലാ പ്രസിഡൻ്റ് സ. കെ.പി ബബി ഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സ വി അജീഷ്, സ.കെ.സി ഹാഷിദ് എന്നിവർ അഭിവാദ്യം ചെയ്തു. സബ് ജില്ലാ സെക്രട്ടറി സ. പി.സി മുജീബ് റഹിമാൻ സ്വാഗതവും സ. ചന്ദ്രൻ പി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button