Kodiyathur
ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജീവിതത്തിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ ശീലങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുന്നതതിനായാണ് പരിപാടി സംഘടിപ്പിച്ചത്.
ഭക്ഷ്യവസ്തുക്കളുടെ ശുചിത്വം, ലേബൽ വിവരങ്ങളുടെ പ്രസക്തി, കാലഹരണപ്പെട്ട ഭക്ഷണ വസ്തുക്കൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, ഭക്ഷ്യവിഷബാധ തടയാനുള്ള മുൻകരുതലുകൾ തുടങ്ങിയവയെ കുറിച്ച് വിശദീകരിച്ചു.
പ്രിൻസിപ്പാൾ എം.എസ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ സനിന മജീദ് വിഷയാവതരണം നടത്തി. പ്രോഗ്രാം ഓഫീസർ കെ.ടി സലീം അധ്യാപകരായ ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, കബീർ നരിക്കുനി, സഹീർ സി.പി, ലുക്മാൻ കെ.സി വളണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.







