പാലിയേറ്റീവ് കെയർ വോളണ്ടിയർ പരിശീലനം നാളെ

കോടഞ്ചേരി:നെല്ലിപ്പൊയിൽ പാലിയേറ്റീവ് സൊസൈറ്റിയുടെയും , വിവിധ സാമൂഹ്യ സംഘടനകളുടെയും , നേതൃത്വത്തിൻ വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി പാരിഷ് ഹാളിൽ വച്ച് നാളെ രാവിലെ 9 -30ന് പാലിയേറ്റീവ് കെയർ വോളണ്ടിയർ പരിശീലനം വലിയകൊല്ലി ഇടവക ഫാ. ജിയോ പുതുശ്ശേരി പുത്തൻപുരയിൽ ഉദ്ഘാടനം നടത്തുന്നു.
വീടുകളിൽ നടത്തുന്ന സാന്ത്വന പരിചരണത്തിന്റെ രീതികൾ എങ്ങനെ, എന്തൊക്കെ , മുതലായ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിവിധ പരിചരണ വിഷയങ്ങൾ, പാലിയേറ്റീവ് കെയർ പരിശീലനക്കാർ നേതൃത്വം നൽകുന്നു, സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള മാസത്തിൽ ഏതാനും മണിക്കൂർ മാറ്റിവെക്കുവാൻ സാധിക്കുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ് , പാലേറ്റീവ് പരിചരണം – എനിക്ക് – നമുക്ക് – നമ്മൾക്ക് – വീട്ടിൽ- നാട്ടിൽ – ഏവർക്കും പരിചരണം നൽകാൻ പങ്കാളികളാകാം ഈ സാന്ത്വന പരിചരണ പരിശീലനത്തിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.






