Mukkam

കർഷക സംഘം തിരുവമ്പാടി മണ്ഡലം വനിതാ കമ്മറ്റി ഭാരവാഹികൾ

മുക്കം: സ്വതന്ത്ര കർഷകസംഘം തിരുവമ്പാടി മണ്ഡലം വനിതാ വിങ്ങ് ഭാരവാഹികളായി സുഹ്റ വെള്ളങ്ങോട്ട് പ്രസിഡന്റ്, കെ.എ മറിയാബി, എൻ.വി ശരീഫ, പി.എം സലീന, ഹാജറ വൈസ് പ്രസിഡണ്ട്മാർ, സുഹറ മുനീർ മുത്താലം ജനറൽ സെക്രട്ടറി, കെ റസീന, സീനത്ത് പുതുപ്പാടി, സുഹറ പെരിലങ്ങാട്ട് സെക്രട്ടറിമാർ, ആമിന എടത്തിൽ ട്രഷറർ, എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ കർഷക സംഘം മണ്ഡലം പ്രസിഡണ്ട് നടുകണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി വൈതലാ അബൂബക്കർ, മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, വനിതാ കർഷക സംഘം ജില്ലാ പ്രസിഡണ്ട് റുക്കിയ ടീച്ചർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button