ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്രിമ കാൽ വെച്ച് നൽകി

കോടഞ്ചേരി: കോടഞ്ചേരി റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി സ്വദേശിയായ ബാലൻ ചുണ്ടശ്ശേരിപറമ്പിലിന് കൃത്രിമ കാൽ നൽകി. ഹോളിക്രോസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. ഒ. യു. ആഗസ്തിയുടെ നേതൃത്വത്തിലാണ് കൃത്രിമ കാൽ ഘടിപ്പിച്ചത്.
ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. വൽസരാജ് കെ. എം., സെക്രട്ടറി കേണൽ ഷാജു എൻ. ടി., ട്രഷറർ അലക്സാണ്ടർ ഐ. സി., ഡോ. ജോൺ അഗസ്റ്റിൻ, സജി മാത്യു കൂരോപ്പള്ളിൽ, ഡോ. കെ. വി. ചാക്കോ എന്നിവർ നേതൃത്വം നൽകി.
കുലിപ്പണിക്കാരനായ ബാലനും കുടുംബത്തിനും ഈ സഹായം വലിയ ആശ്വാസമായി. ഒരു വർഷത്തിലേറെയായി മുറിച്ചുമാറ്റപ്പെട്ട കാലിന് പകരം കൃത്രിമ കാൽ ഘടിപ്പിച്ച് ആദ്യമായി നടന്നപ്പോൾ ബാലനും കുടുംബവും പ്രകടിപ്പിച്ച സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയാത്തതായിരുന്നു.ദൈവത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ട്, ഇത്തരത്തിൽ സഹായം ആവശ്യമുള്ളവർക്കായി രംഗത്തെത്തുന്ന കോടഞ്ചേരി റോട്ടറി ക്ലബ്ബിന്റെ മാനുഷിക പ്രവർത്തനങ്ങളെ ബാലനും കുടുംബവും അഭിനന്ദിച്ചു.







