Kodanchery
താമരശ്ശേരി ഉപജില്ലാ കായികമേള: കന്നൂട്ടിപ്പാറ സ്കൂളിന് കിരീടം

കോടഞ്ചേരി : കോടഞ്ചേരി സെയ്ന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന താമരശ്ശേരി ഉപജില്ല എൽ.പി. സ്കൂൾ കായികമേളയിൽ 43 പോയിന്റ് നേടി ഐ.യു.എം.എൽ.പി. സ്കൂൾ കന്നൂട്ടിപ്പാറ ഓവറോൾ ചാമ്പ്യന്മാരായി. 21 പോയിന്റ് വീതം നേടി എ.കെ.ടി.എം. സ്കൂൾ മണൽവയൽ, ജി.എൽ.പി. സ്കൂൾ കോരങ്ങാട് എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു.
ചാമ്പ്യൻമാർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യു വിതരണം ചെയ്തു. ഉപജില്ലാ എച്ച്.എം. ഫോറം കൺവീനർ ദിൽഷ, കോടഞ്ചേരി എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ മാത്യു, സി.പി. സാജിദ്, ഉപജില്ലാ സെക്രട്ടറി എബിമോൻ മാത്യു എന്നിവർ സംസാരിച്ചു.







