Kodiyathur

സീതി സാഹിബ് ലൈബ്രറിയിൽ സെമിനാർ നടത്തി

കൊടിയത്തൂർ: “വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നേതൃത്വം നൽകുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ ബഹുസ്വരതയുടെ വീണ്ടെടുപ്പ് എന്ന വിഷയത്തിൽ സെമിനാർ നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ജുമൈല എം.പി, യൂസഫ് സി.ടി, കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി.സി അബ്ദു നാസർ, ട്രഷറർ വി റഷീദ് മാസ്റ്റർ, പി.പി ഉണ്ണിക്കമ്മു, ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് പി.സി അബൂബക്കർ മാസ്റ്റർ വിഷയം അവതരിപ്പിച്ചു.

Related Articles

Leave a Reply

Back to top button