Local

ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റ് കരിമ്പിൽ ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു

കോടഞ്ചേരി: ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് കരിമ്പിൽ സംഘടിപ്പിച്ച ഏരിയ മീറ്റിംങ്ങിന് യൂണിറ്റ് ഡയറക്ടർ ഫാ.ജിമ്മി ചെറുപറമ്പിൽ അധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി മുഖ്യ സന്ദേശം നൽകി. പ്രവർത്തനങ്ങളുടെ കൂട്ടായ്മയെ കുറിച്ചും, സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും, സാമ്പത്തിക ക്രമീകരണത്തെക്കുറിച്ചും,കുടുംബ ശക്തിക രണത്തെക്കുറിച്ചും, ഡയറക്ടർ വിശദീകരിച്ചു മരിയ മഹിമ സംഘങൾ റിപ്പോർട്ട് അവതരിപ്പിക്കുകയും വിശകലനം നടത്തുക യും ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് തമ്പി ടി.കെ,സി.ഡി .ഒ .ജെസ്സി രാജു എന്നിവർ ആശംസകൾ അർപ്പിച്ചു കമ്മിറ്റി അംഗങ്ങൾ ഏരിയ മീറ്റിങ്ങിന് നേതൃത്വം നൽകി .വിവിധ കലാപരിപാടികളും നടത്തി. ബാബു പി കെ സ്വാഗതവും സിനി ബെന്നി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button