Mukkam

സ്കൂൾ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടർന്നുവീണു; മുക്കത്ത് അധ്യാപികയ്ക്ക് പരിക്ക്

മുക്കം : സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. മുക്കം മുത്തേരി ജിഎല്‍പി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുകയായിരുന്നു.

ഈ സമയം താഴെയുണ്ടായിരുന്ന അധ്യാപികയുടെ മേൽ കോൺക്രീറ്റ് പാളികൾ പതിക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ അധ്യാപികയെ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു. കുട്ടികൾ ആരും സമീപത്തില്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സ്കൂൾ കെട്ടിടത്തിന്റെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ കുറവുമാണ് അപകടത്തിന് കാരണമെന്ന പരാതി ഉയരുന്നുണ്ട്.

Related Articles

Leave a Reply

Back to top button