Mukkam
യാത്രയയപ്പും പ്രതിഭകൾക്കുള്ള അനുമോദനവും

മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന പ്രധാനാധ്യാപിക ഉഷ കെ.വി ക്ക് യാത്രയയപ്പ് നൽകി. ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള അനുമോദനവും നടന്നു.മുക്കം നഗരസഭ അധ്യക്ഷ അഡ്വക്കേറ്റ് ചാന്ദിനി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി സാദിഖ് അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ബബിത, എസ്.എം.സി ചെയർമാൻ എം.കെ യാസർ, പ്രിൻസിപ്പൽ എംകെ ഹസീല, എം പി ടി എ പ്രസിഡണ്ട് റിനി ജയപ്രകാശ്, ദീപ്തി എംപി, ഗീതാമണി, ഷാജി ജോൺ, അബ്ദുൽ നാസർ ടി, ഷൈജ ജോസ് എന്നിവർ സംസാരിച്ചു. സർവീസിൽ വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ഉഷാ കെ.വി മറുപടി പ്രസംഗം നടത്തി.






