Kerala

മെയ് എട്ടിന് 16 രോഗികള്‍ ഇപ്പോള്‍ എണ്ണം 161, കേരളത്തില്‍ 12 ദിവസം കൊണ്ട് കൊറോണ ബാധിതരുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. വിദേശരാജ്യങ്ങളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് വിലയിരുത്തല്‍.

കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം വരുംമാസങ്ങളില്‍ 2000 വരെയെങ്കിലും ഉയരും. 16 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍നിന്ന് ഇപ്പോള്‍ 161-ല്‍ എത്തിനില്‍ക്കുകയാണെന്നും ഈ വര്‍ധന മനസ്സിലാക്കിയാണ് രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മെയ് 8ന് 16 രോഗികളാണുണ്ടായിരുന്നത് എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എണ്ണം വര്‍ധിക്കുകയായിരുന്നെന്നും കൊറോണയ്‌ക്കൊപ്പം ജാഗ്രതയോടുകൂടിയ ജീവിതംമാത്രമാണ് മുന്നിലുള്ള മാര്‍ഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധികനാള്‍ കേരളം അടച്ചിടാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഗുരുതര സാഹചര്യമായിരിക്കും നേരിടേണ്ടിവരുകയെന്ന് അവലോകന യോഗവും വിലയിരുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരിളവും അനുവദിക്കില്ല. കര്‍ക്കശനടപടികളുണ്ടാകുമെന്നും യോഗം വിലയിരുത്തി.

Related Articles

Leave a Reply

Back to top button