Kodanchery

നാരങ്ങതോട്ടിൽ ചുഴലിക്കാറ്റിൽ വൻനാശനഷ്ടം

കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് വേനൽ മഴയിൽ വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ നാരങ്ങാതോട്ടിൽ വൻ നാശനഷ്ടം. നാരങ്ങാ തോടിനും മുണ്ടൂർ അങ്ങാടിക്കും ഇടയിലാണ് ചുഴലിക്കാറ്റ് വീശി അടിച്ചത്. നിരവധി വാഹനങ്ങൾ, കോഴി ഫാമുകൾ , വ്യാപാരസ്ഥാപനങ്ങൾ എന്നിവയെല്ലാം കാറ്റിൽ തകർന്നിട്ടുണ്ട്.

നിലവിൽ നാരങ്ങാ തോട്ടിൽ നിന്നും കൂരോട്ടുപാറ യിലേക്കുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകളും, കാർഷികവിളകളും, ചെറ്റേടത്ത് രാജുവിന്റെ 2000 കോഴിയിടുന്ന ഫാമിന്‍റെ മുകളിലേക്ക് ആണ് തെങ്ങുകൾ കടപുഴകി വീണത്.

Related Articles

Leave a Reply

Back to top button