Thiruvambady

തിരുവമ്പാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പ് ചുമരെഴുത്തുകൾ സജീവം

തിരുവമ്പാടി: വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പേ നിയോജകമണ്ഡലം അഖിലേന്ത്യാ ജനായതിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ചുമരെഴുതുകൾ തുടങ്ങി.സ്ഥാനാർത്ഥിയുടെ പേര് എഴുതാനുള്ള സ്ഥലം മാത്രം ഒഴിവാക്കി ബാക്കിയുള്ള സ്ഥലങ്ങളിൽ ചിഹ്നവും മറ്റ്‌ വാചകങ്ങളുമാണ് ചുമരെഴുത്തിൽ ഉള്ളത്.നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് നിയോജകമണ്ഡലത്തിലെ അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ചുമരെഴുത്ത് പ്രചാരണം ആരംഭിച്ചത്.

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന മുറക്കാണ് സ്ഥാനാർത്ഥിയുടെ പേര് എഴുതി ചേർക്കുക എന്നും
സ്ഥാനാർഥി ആരായാലും അവരെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചുമരെഴുത്ത് ആരംഭിച്ചത് എന്നും അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു.
നിയോജക മണ്ഡലത്തി സിറ്റിംഗ് എം എൽ എ ലിന്റോ ജോസഫ്മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുമ്പോഴാണ് അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പേരില്ലാ പ്രചാരണം നടക്കുന്നത്. നിയോജകമണ്ഡലത്തിലെ 18 അഖിലേന്ത്യാ ജനായതിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് കമ്മറ്റികളും ചുമരെഴുത്ത് പ്രചാരണം നടത്തുന്നുണ്ട്.

തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മലിലാണ് അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചുമരെഴുത്ത് നടത്തിയത്.
ഏരിയ പ്രസിഡണ്ട് ഗീത വിനോദ്,വില്ലേജ് സെക്രട്ടറി സ്മിത ബാബു ,ഷമീന ജയറാണി, പുഷ്പ റിനി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button