Mukkam

സൗഹൃദ സംഗമവും ഇഫ്ത്വാർ വിരുന്നും നടത്തി

മുക്കം : ജമാഅത്തെ ഇസ്‌ലാമി തടപ്പറമ്പ് ഘടകം സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താർ വിരുന്നു ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് നിരവധിപേർ കുടുംബസമേതം പങ്കാളികളായി. സൗഹൃദ സംഗമം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ എ.പി മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

എം.സി സുബഹാൻ ബാബു അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കാരശ്ശേരി ഏരിയ പ്രസിഡണ്ട് എം അബ്ദുസ്സലാം, പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോർഡിനേറ്റർ കെ.പി സക്കീർ ഹുസൈൻ, അബ്ദുല്ല കുമാരനല്ലൂർ, സോമൻ തടപ്പറമ്പ്, ശ്രുതി, റഷീദ് ടി.പി, ഫെബിന, സലിം തടപ്പറമ്പ്, അമീർ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽസലാം, അസൈൻ, റഷീദ് കളരിക്കണ്ടി, മുഹമ്മദ്, യൂസഫ്, അൻവർ സാദത്ത്, ചേക്കു തടപ്പറമ്പ്, നാസർ തടപ്പറമ്പ്, ഹനീഫ നെല്ലിക്കുത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button