Adivaram

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

അടിവാരം : ചുരം ആറാംവളവിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പിക്കപ്പ് വാനിൽ യാത്രചെയ്ത പച്ചക്കറിവ്യാപാരി മരിച്ചു. കൊയിലാണ്ടി മുനിസിപ്പൽ മാർക്കറ്റിലെ ജയ വെജിറ്റബിൾസ് ഉടമയായ കൊയിലാണ്ടി പയറ്റുവളപ്പിൽ മങ്കുണ്ടുംകര എം.കെ. കുമാരൻ (75) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം പിക്കപ്പ് വാനിലുണ്ടായിരുന്ന ബന്ധു കൊയിലാണ്ടി അരങ്ങാടത്ത് നിഷാദ്, ഡ്രൈവർ കൊയിലാണ്ടി കൊല്ലം സ്വദേശി സത്യൻ എന്നിവർക്ക് നിസ്സാരപരിക്കേറ്റു.

വെള്ളിയാഴ്ച കടയിലേക്കുള്ള പച്ചക്കറികയറ്റി ഗുണ്ടുൽപ്പേട്ടിൽനിന്ന് വരവെ വൈകീട്ട് മൂന്നരയ്ക്കായിരുന്നു അപകടം. ഗുരുതരപരിക്കേറ്റ കുമാരനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കുമാറ്റി. കുമാരനൊപ്പം പിക്കപ്പ് വാനിലുണ്ടായിരുന്ന നിഷാദിന് കൈക്കും, ചില്ലുകൊണ്ട് തലയ്ക്കുമാണ് ചെറിയ പരിക്കേറ്റത്. വയനാട് കാട്ടികുളം സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരിൽ കഴുത്തിന് നിസ്സാരപരിക്കേറ്റ ഒരു സ്ത്രീ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ലതയാണ് എം.കെ. കുമാരന്റെ ഭാര്യ. മക്കൾ: ദയ, ധന്യ. സഹോദരങ്ങൾ: ബാബു, കമല, രാധ, പരേതനായ ബാലൻ.

Related Articles

Leave a Reply

Back to top button