Kodanchery
ഓമശ്ശേരി – കോടഞ്ചേരി -പുലിക്കയം – പുല്ലൂരാംപാറ റോഡ് ഉദ്ഘാടനം തിങ്കളാഴ്ച

കോടഞ്ചേരി : സി ആർ ഐ എഫ് ഫണ്ടുപയോഗിച്ച് നവീകരിച്ച ഓമശ്ശേരി – കോടഞ്ചേരി -പുലിക്കയം – പുല്ലൂരാംപാറ ഇലന്തുകടവ് റോഡിന്റെ ഉദ്ഘാടനം മാർച്ച് 9 ന് തിങ്കളാഴ്ച വൈകിട്ട് 4ന് തോട്ടുമുഴിയിൽ സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധി മുഖ്യാതിഥി ആകും. കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 15 കോടി മുതൽമുടക്കിയാണ് റോഡിന്റെ നിർമ്മാണ ചെലവ്.







