Kodanchery

വാർഡ് തല ആരോഗ്യ ശുചിത്വ സമിതി യോഗം ചേർന്നു

​കോടഞ്ചേരി: തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് തല ആരോഗ്യ ശുചിത്വ സമിതി യോഗം ചേർന്നു.​19-ാം വാർഡ് മെമ്പർ റീന ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 20-ാം വാർഡ് മെമ്പർ റോയി കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു.വാർഡ് തല ആരോഗ്യ ശുചിത്വ സമിതി അംഗങ്ങൾ, എഡിഎസ് കമ്മിറ്റി അംഗങ്ങൾ, സി ഡി എസ് മെമ്പർമാർ, അംഗനവാടി വർക്കർ , ആശാ പ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മഴക്കാലത്തിന് മുന്നോടിയായി വാർഡിൽ നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്താനും, മാലിന്യങ്ങൾ നീക്കം ചെയ്യാനും തീരുമാനിച്ചു. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാനും കൊതുകു നശീകരണത്തിനായി ഡ്രൈ ഡേ ക്ലോറിനേഷൻ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. വീടുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും അംഗങ്ങളെ ചുമതലപ്പെടുത്തി.
​ജെ.എച്ച്.ഐ അബ്ദുൾ ഗഫൂർ വിഷയ അവതരണം നടത്തി. ജെ.പി.എച്ച്.എൻ ഷാജിന എൻ.കെ. സ്വാഗതവും എം.എൽ.എസ്.പി അനുമോൾ നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button