Mukkam
കെ.എസ്.ടി.യു മുക്കം ഉപജില്ല കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മുക്കം ഉപജില്ല കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ.പി ജാബിർ, ജനറൽ സെക്രട്ടറിയായി നിസാം കാരശ്ശേരി, ട്രഷററായി ടി.പി അബൂബക്കറിർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ; വൈസ് പ്രസിഡന്റുമാരായി എം.സി ഹാരിസ്, യു നസീബ്, കെ.വി നവാസ്, ഷമീർ മുക്കം ജോ.സെക്രട്ടറിമാരായി എൻ നസ്റുള്ള, കെ.പി ഇസ്ഹാഖ്, പി.യു സാഹിർ, കെ. ഫസീല, ഖദീജ നസിയ. ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.







