കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിലേക്കുള്ള വിഭവ സമാഹരണത്തിന് തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് തുടക്കം കുറിച്ചു
തിരുവമ്പാടി: കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 നവംബർ 27, 28, 29 തീയതികളിൽ താമരശ്ശേരിയിൽ നടക്കുന്ന സംസ്ഥാന നേതൃ ക്യാമ്പിലേക്കുള്ള വിഭവ സമാഹരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം തിരുവമ്പാടിയിൽ വെച്ച് ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറക്ക് നൽകികൊണ്ട് നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ഹബീബ് തമ്പി, സംസ്ഥാന ജന: സെക്രട്ടറിമാരായ അഡ്വ: എം.ഒ ചന്ദ്രശേഖരൻ, രവീഷ് വളയം, ആർ.പി രവീന്ദ്രൻ, ജോൺ പൊന്നമ്പേൽ, കെ.കെ ആലി, പി ഗിരീഷ് കുമാർ, ബോസ് ജേക്കബ്, മില്ലിമോഹൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, അഗസ്റ്റ്യൻ ജോസഫ്, മനോജ് വാഴെപ്പറമ്പിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ഗോപിനാഥ് മുത്തേടത്ത്, സണ്ണി കുഴമ്പാല, കുര്യൻ ജോസഫ്, യു.ആർ ഗിരീഷ് കുമാർ, വിനോദ് ചെങ്ങളത്തൊടിയിൽ, അനീഷ് പനച്ചിയിൽ, സണ്ണി പുലിക്കുന്നേൽ, പി.വി മോയിൻകുട്ടി, കെ.എം ജോർജ്, ഉണ്ണി മോയിൻകുട്ടി, തങ്കച്ചൻ തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.