Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പ് നാളെ നടക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023–24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോശ്വാസ് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി നാളെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. നവംബർ 25 രാവിലെ 10 മണി മുതൽ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൾ വെച്ചാണ് ക്യാമ്പ് നടക്കുക.

ശാരീരിക പ്രയാസങ്ങൾ നേരിടുന്ന വയോജനങ്ങൾക്ക് അനുയോജ്യമായ ഉപകരണങ്ങൾ, പരിഹാര സംവിധാനങ്ങൾ എന്നിവ നൽകുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാരിരിക പ്രയാസങ്ങൾ നേരിടുന്ന 60 വയസ് കഴിഞ്ഞ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വയോജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതും തുടർന്ന് പദ്ധതിയുടെ ഭാഗമായി ചലന സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതുമാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button