Kodanchery

കുരിശു തകർത്ത നടപടിയിൽ യുഡിഎഫ് നേതൃത്വ യോഗം പ്രതിഷേധിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ചർച്ച് പതിറ്റാണ്ടുകളായി കുരിശിന്റെ വഴി നടത്തുന്ന പള്ളി മലയിലെ കുരിശ് തകർത്ത നടപടിയിൽ കോടഞ്ചേരി മണ്ഡലം യുഡിഎഫ് നേതൃയോഗം പ്രതിഷേധിച്ചു.
കോടഞ്ചേരിയിലെ സാമൂഹ്യ മതസൗഹാർദം തകർത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടിയിൽ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് യോഗം ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, ട്രഷറർ അബൂബക്കർ മൗലവി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ എം ബഷീർ, മുഹമ്മദ് ഹാജി,അലസ് തോമസ്, റിയാനസ് സുബൈർ,മിനി സണ്ണി, റോയ് കുന്നപ്പള്ളി, സജിനി രാമൻകുട്ടി, ചന്ദ്രൻ സി കെ, ബാബു പട്ടരാട്ട്,ജിജി എലിവാലുങ്കൽ, ബേബി വളയത്തിൽ, ശിവദാസൻ താഴെ പാലാട്ട്, വിൽസൺ തറപ്പിൽ, ജോബി ജോസഫ്, ജ്യോതി സന്തോഷ്, റെജി തമ്പി, നാൻസി ജോഷി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button