Thiruvambady

തിരുവമ്പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി സണ്ണി തോമസ്

തിരുവമ്പാടി : ദേശീയ ജനാധിപത്യ സഖ്യം തിരുവമ്പാടി മണ്ഡലം സ്ഥാനാർഥി സണ്ണി തോമസ് തിരുവമ്പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. മുത്തപ്പൻപുഴ അംബേദ്കർ ഉന്നതിയിലെ വീടുകളിൽ സന്ദർശനം നടത്തി, അന്തേവാസികളോട് വോട്ട് അഭ്യർത്ഥിച്ചു.

ഉന്നതികളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉൾപ്പെടെ പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നതിയിലെ വീടുകളുടെ ശോചനീയ അവസ്ഥ മാറ്റുന്നതിനും നടപടികൾ ഉണ്ടാകണം. മുത്തപ്പൻപുഴ സാൻതോം സാന്ത്വനാലയം സന്ദർശിച്ച് ഫാദർ മാത്യു പുതുക്കള്ളിൽ നിന്നും അനുഗ്രഹം തേടി.
മുത്തപ്പൻപുഴ പള്ളി വികാരി ഫാദർ ജോഷി, ആനക്കാംപൊയിൽ സെൻമേരീസ് ദേവാലയ വികാരി ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ, ആനക്കാംപൊയിൽ ആരാധനമഠം എന്നിവിടങ്ങളിൽ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

ആനക്കാംപൊയിൽ യു പി സ്കൂൾ സന്ദർശിച്ച് ജീവനക്കാരോട് വോട്ടഭ്യർത്ഥിച്ചു. പുല്ലൂരാംപാറ പള്ളി സന്ദർശിച്ചു. വികാരി കുര്യാക്കോസ് മുഖാലയിൽ, മറ്റ് അന്തേവാസികൾ എന്നിവരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി, എൻഡിഎ നേതാക്കളായ പ്രജീഷ് പൂക്കാട്ട്, തങ്കച്ചൻ പി ജെ, ശ്രീധരൻ പേണ്ടാനത്ത്, അഗസ്റ്റിൻ എം ജെ , സിബി മഠത്തിൽ, ബിജു അരിപ്പാറ, ബെന്നി കിഴക്കേ പറമ്പിൽ, വിനോദ് പി പി, ലിജീഷ് .എം .എസ്, ജെൻസൺ അഗസ്റ്റിൻ,
രാഘവൻ മാടച്ചാലിൽ, ബിനു തുടങ്ങിയവർ അനുഗമിച്ചു.

Related Articles

Leave a Reply

Back to top button