Adivaram
ചുരത്തിൽ കണ്ടത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു

അടിവാരം :ചുരത്തിൽ കണ്ടത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു.അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്.ബന്ധുക്കൾ സ്റ്റേഷനിലെത്തിയിട്ടുണ്ട്. വാക്കറിൽ നടക്കുന്ന ആളാണ്. മാനസിക പ്രയാസത്തിൽ ആത്മഹത്യ ചെയ്തതാണ് എന്ന് സംശയിക്കുന്നു.
ഇന്ന് രാവിലെയാണ് ചുരം എട്ട്, ഒൻപത് വളവുകൾക്കിടയിൽ ഏകദേശം 12 മീറ്ററോളം താഴ്ചയിലായി മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







