Kodiyathur
ലോക പാലിയേറ്റീവ് ദിനം ആചരിച്ചു

കൊടിയത്തൂർ : ‘സമാശ്വാസം ഓരോ ഹൃദയത്തിനും ഓരോ സമൂഹത്തിനും’ എന്ന പ്രമേയത്തിൽ, കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി ഉദ്ഘാടനം ചെയ്തു. ഖത്തർ ചാപ്റ്റർ മുഖ്യരക്ഷാധികാരി സിദ്ദീഖ് പുറായിൽ മുഖ്യാതിഥിയായിരുന്നു. ടി.ടി അബ്ദഹ്മാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സുഹറ വെള്ളങ്ങോട്ട്, വാർഡ് മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ മാസ്റ്റർ, ഫാത്തിമ തുടങ്ങിയവർ ആശംസകൾ നേർന്നു.
ചെയർമാൻ എം. അബ്ദുറഹ്മാൻ അധ്യഷത വഹിച്ചു. ചേറ്റൂർ മുഹമ്മദ്, പി.എം.എ നാസർ എ.എം ബഷീർ, നിസാർ കളായി തുടങ്ങിയവർ സംസാരിച്ചു. മജീദ് കുവ്വാപ്പാറ പദ്ധതികൾ വിശദീകരിച്ചു.
കെ.പി അബ്ദുഹ്മാൻ, അബ്ദുസ്സമദ് കണ്ണാട്ടിൽ, മുഹമ്മദ് കെ അബ്ദുന്മാൻ ചെറുവാടി, ബിഷർ അമീൻ, സലീജ സി.ടി അബൂക്കർ സിദീഖ് വി.പി ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.







