Thiruvambady

കേരളാ ബേക്ക് അസോസിയേഷൻ പൊലീസുകാരെ ആദരിച്ചു

തിരുവമ്പാടി: കോവിഡ് മഹാമാരിയിൽ പൊതുജനങ്ങൾക്ക് നിസ്വാർത്ഥ സേവനം നൽകുന്ന പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മധുരം നൽകുകയാണ് കേരളാ ബേക്ക് അസോസിയേഷൻ.

കേരളാ ബേക്ക് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റും കൂടരഞ്ഞി യൂണിറ്റും സംയുക്തമായി തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് മധുരം എത്തിച്ചുനൽകി ഉദ്യോഗസ്ഥരെ ആദരിച്ചു.

കേരളാ ബേക്ക് അസോസിയേഷൻ മെമ്പർമാരായ രാജൻ കെ എം, അബ്‌ദുൾ ഷുക്കൂർ, ഹരിദാസൻ പി, സന്തോഷ് വി കെ എന്നിവരാണ് സംഘടനക്കുവേണ്ടി മധുരവുമായി സ്റ്റേഷനിലെത്തി പൊലീസുകാരെ ആദരിച്ചത്.

Related Articles

Leave a Reply

Back to top button