Thiruvambady

ടീംസ് ഓഫ് നെല്ലാനിച്ചാൽ സെൽഫ് ഹെല്പ് ഗ്രൂപ്പിന്റെ വാർഷികാഘോഷവും കലാസന്ധ്യയും ഇന്ന്

തിരുവമ്പാടി: നെല്ലാനിച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീംസ് ഓഫ് നെല്ലാനിച്ചാൽ സെൽഫ് ഹെല്പ് ഗ്രൂപ്പിന്റെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനവും കലാസന്ധ്യയും ഇന്ന് നെല്ലാനിച്ചാലിൽ നടക്കും.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി എം എൻ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തും.പൊതുസമ്മേളനത്തിനുശേഷം കോഴിക്കോട് റെഡ് ബാൻഡ് അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കും.പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button