ശ്രേയസിന്റെ 79-ാം യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി : ബത്തേരി രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ശ്രേയസിന്റെ 79 മത് യുണിറ്റിന്റെ ഉൽഘാടനം താമരശ്ശേരി മേരി മാതാ കത്തിഡ്രലിൽ വച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് നിർവഹിച്ചു. ബത്തേരി രൂപതയുടെ മെത്രപ്പൊലിത്ത ഡോ. ജോസഫ് മാർ തോമസ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളും ദൈവത്തിന്റെ ഛായയുമാണെന്നും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെ പേരിൽ ആരെയും മാറ്റി നിറുത്താൻ സാധിക്കുകയില്ലെന്നും. എല്ലാവരെയും ഉൾചേരുന്നതാണ് ശ്രേയസ് എന്നും മെത്രാപ്പോലീത്ത തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു.
കോഴിക്കോട് മേഖല ഡയറക്റും ഡിസ്ട്രിക്ക് വികാരിയുമായ ഫാ.തോമസ് മണ്ണിത്തോട്ടം സ്വാഗതം ആശംസിച്ചു. ശ്രേയസ് രുപത ഡയറകടർ ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി ലിസി റെജി , മത്തായി മതാപ്പാറ, രാജു മതാപ്പാറ, എൽദോ സാലി ബെന്നി, സാജിത, വാർഡ് മെംബർമാരായ ബബിത, ഷീജ ദിലീപ് എന്നിവർ ആശംസകൾ നേർന്നു. സമേളനത്തിൽ ഇങ്ങാപ്പുഴ ശ്രേയസ യൂണിണിറ്റിന്റെ ഡിജിറ്റൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചും. വ്യത്യസത്മായ കലാപരിപാടികളോടെ സമ്മേളനം അവസാനിച്ചു.







