Kodanchery
നാരങ്ങാത്തോട് യൂണിറ്റ് സംഘടിപ്പിച്ച കർഷക ദിനാചരണവും പച്ചക്കറിത്തൈ വിതരണവും

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് കർഷകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പച്ചക്കറി തൈ വിതരണം യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് പിസി ചാക്കോ അധ്യക്ഷത വഹിച്ചു മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്തു വെണ്ട,മുളക്,വഴുതന മത്തൻ, പടവലം, ചീര എന്നിങ്ങനെ 1100 തൈകൾ വിതരണം ചെയ്തു യുഡിഒ ഗ്രേസികുട്ടി വർഗീസ് സ്വാഗതവും നൈസി ജനീഷ് നന്ദിയും അർപ്പിച്ചു യൂണിറ്റ് സെക്രട്ടറി രോഷ്നി ജോളി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.






