Kerala
കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകണമെന്ന് : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം:കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ്.
ആരോഗ്യവകുപ്പ് സെക്രട്ടറിയും, ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നോട്ടിസിൽ വ്യക്തമാക്കി. കിടപ്പുരോഗികൾ, അംഗപരിമിതർ, സാന്ത്വന ചികിത്സാ രോഗികൾ എന്നിവർക്ക് അവരവരുടെ വീട്ടിലെത്തി വാക്‌സിൻ നൽകണമെന്നാണ് ആവശ്യം.
മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെടൽ.കേസ് മേയ് 28 ന് പരിഗണിക്കും







