Thiruvambady

മാലിന്യ മുക്ത ഭക്ഷണം മൗലിക അവകാശം ഫാ : തോമസ് നാഗപറമ്പിൽ

തിരുവമ്പാടി : മാലിന്യ മുക്തവും വിഷ വിമുക്തവുമായ ഭക്ഷണം ഏതൊരു വ്യക്തിയുടേയും മൗലിക അവകാശമാണെന്ന് തിരുവമ്പാടി ഫൊറോനാ വികാരി റവ ഫാദർ തോമസ് നാഗപറമ്പിൽ അഭിപ്രായപ്പെട്ടു. ഫ്രോസൺഫിഷ് സാധ്യതകളും സ്വീകാര്യതയും എന്ന വിഷയത്തെ അധികരിച്ച് വെസ്റ്റേൺ സോൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻ്റ് ടി. എം ജോസഫ് അദ്ധ്യക്ഷതവഹിച്ചു, അഡ്വ തോമസ് തോമസ്, ലാലിച്ചൻ തോമസ്, പ്രിൻസ് പുത്തൻകണ്ടം, സണ്ണി പുതുപറമ്പിൽ, ജോൺസൺ പഴേടത്ത്, ഷിമ്മി ജോർജ്ജ്, രാജു നെല്ലരിയിൽ, റെസീന ഓമശ്ശേരി, ബോണി മുട്ടത്ത് കുന്നേൽ, ആൻ്റണി കണ്ടത്തിൻ തൊടുകയിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button