Kodanchery

അംഗനവാടി പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

കോടഞ്ചേരി:കോടഞ്ചേരി പഞ്ചായത്തിലെ 33 അംഗനവാടിയിലെ പ്രവേശനോത്സവം വിവിധ കല പരിപാടികളോടെ ആഘോഷപൂർവ്വം നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം വലിയകൊല്ലി അംഗനവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു.

ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.അംഗനവാടി വർക്കർ ഉഷ കെ കെ, ഹെൽപ്പർ അനിത ടി, ഫ്രാൻസിസ് ചാലിൽ, ദീപ്സ വർഗീസ്, അനുപമ വില്യംസ്, ദേവസ്യ കൊട്ടാരത്തിൽ, ജോയ് പൊട്ടൻകുഴി, നിമ പീറ്റർ, വത്സമ്മ കരിപ്പകുടിയിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button