Kodanchery
കാറ്റിൽ പന കടപുഴകി വീണ് വീട് തകർന്നു

കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ കോടഞ്ചേരി മുറംപാത്തി പള്ളിപ്പറമ്പിൽ പി കെ അഷ്റഫിന്റെ വീടിന് മുകളിലേക്ക് ഉണങ്ങിയ പന കട പുഴകി വീണ് വീടിന് നാശനഷ്ടം സംഭവിച്ചു.







