Thiruvambady

തിരുവമ്പാടിയിൽ നിർത്തിയിട്ട ബസിൽ മോഷണം; 35,000 രൂപ വിലവരുന്ന സ്റ്റെപ്പിനി കവർന്നു

തിരുവമ്പാടി: കോഴിക്കോട്–തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന ഗോപിക ബസിൽ നിന്ന് സ്റ്റെപ്പിനി മോഷണം പോയതായി പരാതി. തിരുവമ്പാടി ഇന്ത്യൻ ഓയിൽ പമ്പിൽ ബസ് നിർത്തിയിട്ടിരിക്കുമ്പോഴാണ് മോഷണം നടന്നതെന്നാണ് സംശയം.

KL 57 U 3050 നമ്പർ ബസിന്റെ സ്റ്റെപ്പിനിയാണ് നഷ്ടമായത്. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ ബസ് പരിശോധിച്ചപ്പോഴാണ് സ്റ്റെപ്പിനി കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.

ബസുടമയുടെ കണക്കുപ്രകാരം നഷ്ടമായ സ്റ്റെപ്പിനിക്ക് ഏകദേശം 35,000 രൂപ വിലവരും. സംഭവത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button