Puthuppady
പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു

പുതുപ്പാടി : പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു. പുതുപ്പാടി കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീണിനാണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലിന് പാമ്പുകടിയേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവാവിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







