പുലിയുടെ സാമ്യമുള്ള അജ്ഞാത ജീവിയെ കണ്ട പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ദർശിച്ചു

കോടഞ്ചേരി : നാരങ്ങാതോട് ചെറുകുന്ന് പ്രദേശത്ത് മനോജ് കടപ്പളത്തലയ്ക്കൽ, അയൽവാസി ബാബുക്കുട്ടി പന്തമാക്കൽ എന്നിവരുടെ വീടിനോട് ചേർന്ന റോഡിൽ പുലിയുടെ സാമ്യമുള്ള അജ്ഞാത ജീവിയെ കണ്ട സ്ഥലത്ത് അടിയന്തരമായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും അജ്ഞാത ജീവി കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് പൊതുജനങ്ങളിൽ ഭീതി പടർത്തുകയാണെന്നും കൂട് സ്ഥാപിച്ച് പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയെ പിടികൂടാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശങ്ങൾ സന്ദർശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ആവശ്യപ്പെട്ടു.
പ്രസിഡണ്ടിനൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥിരം സമിതി അധ്യക്ഷരായ റിയാനസ് സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ,മിനി സണ്ണി, വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ എന്നിവർ അജ്ഞാത ജീവിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങൾ സന്ദർശിച്ചു.







