Mukkam
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ക്ഷേമ പെൻഷൻ വെരിഫിക്കേഷൻ ക്യാമ്പ് നടത്തി

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ ഒന്നാം വാർഡിൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, മൊബൈൽ നമ്പർ എന്നിവ ക്ഷേമ പെൻഷനുമായി ബന്ധിപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ പുതുക്കുന്നതിനും വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ ജംഷീദ് ഒളകര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.ആർ.പി കോഡിനേറ്റർ പി.എൻ. ഷീന, ആബിദ് കുമാരനെല്ലൂർ, ബഷീർ കാക്കാട്, അലി വാഹിദ്, അനീഷ് പള്ളിയാലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







