അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മലബാർ റിവർ ഫെസ്റ്റിവൽ മത്സരങ്ങൾ സി കെ കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

കോടഞ്ചേരി : കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തും കോടഞ്ചേരി ഗ്രാമപഞ്ചായത്തും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് ആൻഡ് കാനോയിങ് അസോസിയേഷന്റെ സഹായത്തോടെ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ 2026 പന്ത്രണ്ടാമത് എഡിഷൻ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആയി നടക്കുന്ന മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം തിരുവമ്പാടി എംഎൽഎ സി. കെ കാസിം നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബികാ മംഗലത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ബിജു താന്നിക്കാകുഴി, ജിതിൻ പല്ലാട്ട്, കനോയി കയാക്കിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അനിൽ ബോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ അലക്സ് തോമസ്, അജിത പി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാനസ് സുബൈർ,വിൻസന്റ് വടക്കേമുറിയിൽ, മിനി സണ്ണി,അഡ്വഞ്ചർ ടൂറിസം സി.ഒ ബിനു കുര്യാക്കോസ്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാൻസി ജോഷി, ബോസ് ജേക്കബ്,വിൽസൺ തറപ്പേൽ.റിവർ ഫെസ്റ്റിവൽ കോഡിയേറ്റർ മാരായ പോൾസൺ അറക്കൽ ബെനിറ്റോ ചാക്കോ എന്നിവർ പ്രസംഗിച്ചു.
നാളെ ചാലി പുഴയിൽ വിവിധ കയാക്കി മത്സരങ്ങൾ നടക്കും. നാളെ 1 /08 /20026 വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി എംഎൽഎ സി കെ കാസിം അധ്യക്ഷത വഹിക്കും.
വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്ര, കോഴിക്കോട് ജില്ലാ കലക്ടർ എം എസ് മാധവികുട്ടി, പർവ്വതാരോഹൻ ഷെയ്ഖ് ഹസൻ ഖാൻ. രാഷ്ട്രീയ കലാസാംസ്കാരിക നായകന്മാർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.







