Mukkam

ഇടതുമുന്നണി മാർച്ച് ധർണയും നടത്തി

മുക്കം : പദ്ധതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പി.സി. ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭാ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എൽ.ഡി.എഫ്. തിരുവമ്പാടി നിയോജക മണ്ഡലം കൺവീനർ ടി.എം.ജോസഫ് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി അധ്യക്ഷയായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.വിശ്വനാഥൻ, കെ. മോഹനൻ, ടി.കെ. സാമി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രിസിഡന്റ് ദീപു പ്രേംനാഥ്, കെ.ടി. ബിനു എന്നിവർ സംസാരിച്ചു. കെ.ടി.ശ്രീധരൻ, സി.എ. പ്രദീപ്കുമാർ, എൻ.ചന്ദ്രൻ, പി.ടി. ബാബു, കെ. പ്രജീഷ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button