Kodanchery
തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോടഞ്ചേരി: വേനപ്പാറ കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
ആനപ്പാറ കാവളത്തിൽ ജോബി ജോസഫ് (43) ആണ് മരിച്ചത്.
സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ ചമോറ ബണ്ടിനു സമീപത്തു നിന്നും വൈകുന്നേരം മൂന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് (തിങ്കൾ) പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കുടുംബമായി ബംഗളൂരുവിൽ താമസിച്ചു വരുന്ന ജോബി വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്.
ഭാര്യ: ട്രീസ, മക്കൾ :ജോഹാന, ജെസിക്ക, ജിയാന.







