Kodanchery

കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസിന്റെ ഓണാഘോഷത്തിന് ആവേശം പകർന്ന് വടംവലിയും അമ്പെയ്ത്തും

കോടഞ്ചേരി: ഓണാഘോഷത്തിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കോടഞ്ചേരി ഇടവകയിലെ വാർഡുകൾ തമ്മിലുള്ള ആവേശകരമായ വടംവലി മത്സരവും അമ്പെയ്ത്ത് മത്സരവും ഓണാഘോഷത്തിന് വേറിട്ട നിറം പകർന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന വടംവലി മത്സരത്തിൽ ഇടവകയിലെ പുരുഷന്മാരും വനിതകളും മാറ്റുരച്ചു. കോടഞ്ചേരി ഫൊറോന ഇടവക വികാരി റവ. ഫാ. ജോൺ ഒറവുങ്കര മത്സരം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെറാൾഡ് പല്ലാട്ട്, ഫാ. എബിൻ കുറൂർ എന്നിവർ ആശംസകൾ നേർന്നു.

🏆 വടംവലി വിജയികൾ

പുരുഷ വിഭാഗം
🥇 23-ാം വാർഡ് – ഒന്നാം സ്ഥാനം
🥈 25-ാം വാർഡ് – രണ്ടാം സ്ഥാനം
🥉 20-ാം വാർഡ് – മൂന്നാം സ്ഥാനം

വനിതാ വിഭാഗം
🥇 24-ാം വാർഡ് – ഒന്നാം സ്ഥാനം
🥈 11-ാം വാർഡ് – രണ്ടാം സ്ഥാനം
🥉 23-ാം വാർഡ് – മൂന്നാം സ്ഥാനം

ഷാജി ജോൺ പുതിയേടത്ത്, എബി മാത്യു എന്നിവർ റഫറിമാരായി മത്സരം നിയന്ത്രിച്ചു.

🏹 ലഹരിക്കെതിരെ സന്ദേശവുമായി അമ്പെയ്ത്ത് മത്സരം

യുവജനങ്ങൾക്ക് “ലഹരിക്കെതിരെ പോരാടുക” എന്ന സന്ദേശം നൽകി ഞായറാഴ്ച സംഘടിപ്പിച്ച അമ്പെയ്ത്ത് മത്സരം കോടഞ്ചേരിയിൽ വേറിട്ട ആവേശമായി. ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജെറാൾഡ് പല്ലാട്ട് കുട്ടികളുടെ അമ്പെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു. മുതിർന്നവരുടെ മത്സരം ഇടവക വികാരി റവ. ഫാ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു.

കന്യാസ്ത്രീമാരും വനിതകളും യുവജനങ്ങൾക്കൊപ്പം മത്സരത്തിൽ അണിചേർന്നത് പരിപാടിക്ക് കൂടുതൽ ആവേശം പകർന്നു. അമ്പെയ്ത്ത് മത്സരത്തിലെ വിവിധ വിഭാഗങ്ങളിൽ നിരവധി പേർ സമ്മാനങ്ങൾ നേടി.

സീനിയർ വിഭാഗം:
🥇 സാന്റി മുട്ടുങ്കൽ
🥈 ഷിജു മുട്ടുങ്കൽ
🥉 സൈമൺ അമ്പാട്ട്

ജൂനിയർ വിഭാഗം:ക്രിസ്റ്റി പുതയേടത്ത്, ആൽബിൻ മുട്ടത്തുകുടിയിൽ, തോമസ് ഡിയോൺ സജി കുരുവൻപ്ലാക്കൽ എന്നിവർ സമ്മാനാർഹരായി.ആർച്ചറി സ്റ്റേറ്റ് ചാമ്പ്യൻ മാനുവൽ സാബിൻസ് പനച്ചിക്കൽ മത്സരം നിയന്ത്രിച്ചു.

കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ബിബിൻ കുന്നത്ത്, തങ്കച്ചൻ ആയത്തുപാടത്ത്, ജോജോ പള്ളിക്കാമഠത്തിൽ, ജെയിംസ് വെട്ടുകല്ലുംപുറത്ത്, അനീഷ് ചക്കാലക്കൽ, ജോസഫ് നടുവിലെടത്ത്, ജോസ് മലേകുന്നേൽ, ഷിജി അവനൂർ, ജോൺ പി വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വടംവലിയുടെ ആവേശവും അമ്പെയ്ത്തിന്റെ വേറിട്ട അനുഭവവും ഒത്തുചേർന്നതോടെ കോടഞ്ചേരി ഇടവകയിലെ ഓണാഘോഷം കായികവിനോദത്തിന്റെയും സൗഹൃദത്തിന്റെയും ലഹരിവിരുദ്ധ സന്ദേശത്തിന്റെയും വേദിയായി മാറി

Related Articles

Leave a Reply

Back to top button