Kodiyathur
ബ്രെയിൻ ബാറ്റിൽ: ഒന്നാം ഘട്ടത്തിൽ ആവേശകരമായ പങ്കാളിത്തം

കൊടിയത്തൂർ: സലഫി പ്രൈമറി സ്കൂളിൽ സംഘടിപ്പിച്ച “Brain Battle” മത്സരത്തിന്റെ ഒന്നാം ഘട്ടം ഇന്നലെ സ്കൂളിൽ നടന്നു. അറിവും ചിന്താശേഷിയും പരീക്ഷിക്കുന്ന മത്സരത്തിൽ 25 ഓളം അമ്മമാരും 40 ഓളം കുട്ടികളും ആവേശപൂർവം പങ്കെടുത്തു.അമ്മമാർക്കായുള്ള മത്സരത്തിൽ നാജിയ ഒന്നാം സ്ഥാനവും, നസീബ രണ്ടാം സ്ഥാനവും, ശാകിറ മൂന്നാം സ്ഥാനവും നേടി.
കുട്ടികൾക്കായുള്ള മത്സരത്തിൽ ആബിസ് മുഹമ്മദ്, ഇവ ഐറിൻ, ഷാൻസാ ഫാത്തിമ, ഹവ്വ, നസൽ ഹാദി എന്നിവർ വിജയികളായി.വിജയികൾക്കുള്ള സമ്മാനങ്ങൾ ഹെഡ്മാസ്റ്റർ വി. അബ്ദുൽ കരീം വിതരണം ചെയ്തു. രക്ഷിതാക്കളുടെയും കുട്ടികളുടെയും മികച്ച പങ്കാളിത്തം മത്സരത്തെ ഏറെ ശ്രദ്ധേയമാക്കി. അറിവും ചിന്താ ശേഷിയും വളർത്തുന്നതിന് ഇത്തരം മത്സരങ്ങൾ ഏറെ പ്രയോജനകരമാണെന്ന് സംഘാടകർ അറിയിച്ചു.







