Kodanchery

കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ; സ്പായിൽ പരിശോധനയുടെ പേരിൽ പണം തട്ടി എന്ന പരാതിയിൽ

കോടഞ്ചേരി: സ്പായിൽ പരിശോധനയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.

കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ. മുഹമ്മദ് ഫാസിലിനെയാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ തുടരന്വേഷണം നടത്തുന്നതിനായി പെരുവണ്ണാമുഴി സ്റ്റേഷൻ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Back to top button