Kodiyathur

ബാല്യസ്പന്ദനം” ആരോഗ്യ പരിശോധന പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കമായി

കൊടിയത്തൂർ: അങ്കണവാടി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച കൃത്യമായി നിരീക്ഷിക്കുക, ആരോഗ്യപ്രശ്നങ്ങളും പോഷകാഹാരക്കുറവും പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ പരിഹാര നടപടികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന “ബാല്യ സ്പന്ദനം” ആരോഗ്യ പരിശോധന പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി.

വെസ്റ്റ് കൊടിയത്തൂർ കഴുത്തട്ടിപ്പുറമായി അങ്കണവാടിയിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കവിത പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ശാരീരിക മാനസിക വളർച്ച കൃത്യമായി നിരീക്ഷിക്കുന്നതിനും ആരോഗ്യപ്രശ്നങ്ങളും പോഷകാഹാര കുറവും പ്രാരംഭ ദിശയിൽ തന്നെ കണ്ടെത്തി പരിഹരിക്കുന്നതിനും ഉള്ളതാണ് ഈ പദ്ധതി.

വൈസ് പ്രസിഡണ്ട് സുജടോം അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി അഹമ്മദ് കുട്ടി, കസ്ന ഹമീദ്, പ്രേമ കോട്ടമ്മൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗോപിക, ഷീജ, കെ.വി നിയാസ്, ഡോ. നാജിയ ഷെറിൻ, വി.പി പ്രേമകുമാരി, ഫസൽ കൊടിയത്തൂർ, വി.സി രാജൻ, ഷംസുദ്ധീൻ കുന്നത്ത്, പി.കെ ഫൈസൽ, നെസ്റീന, കെ.എം സൽമത്ത്, തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button