Thiruvambady

തിരുവമ്പാടിയിൽ ഇന്ന് ‘തില്ലം തില്ലം 360°’യുടെ ഭാഗമായി മാജിക് ഷോ

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തില്ലം തില്ലം 360°’ കുടുംബോത്സവത്തിന്റെ ഭാഗമായി ഇന്ന് മാജിക് ഷോ നടക്കും.

സെപ്റ്റംബർ 5 മുതൽ 12 വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് സെപ്റ്റംബർ 8 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് തിരുവമ്പാടി ഓപ്പൺ സ്റ്റേജിൽ മാജിക് ഷോ സംഘടിപ്പിക്കുന്നത്. മജീഷ്യൻ സി.പി. ബഷീർ കൊടുവള്ളി മാജിക് ഷോ അവതരിപ്പിക്കും.

കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് ‘തില്ലം തില്ലം 360°’യുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സമാപന ദിവസമായ സെപ്റ്റംബർ 12ന് സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.

Related Articles

Leave a Reply

Back to top button