Mukkam

ചേന്ദമംഗല്ലൂർ സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളുടെ ചെണ്ടുമല്ലിത്തോട്ടം വിളവെടുപ്പ് നടത്തി

മുക്കം: മുക്കം നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾ നിർമിച്ച ചെണ്ടുമല്ലിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി നിർവഹിച്ചു.

വിദ്യാർഥികളിൽ കാർഷികാഭിരുചിയും ആത്മവിശ്വാസവും വളർത്താൻ ഇത്തരം കൂട്ടായ പരിശ്രമങ്ങൾ ഏറെ സഹായകരമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ് അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ ഷബീർ അഹമ്മദ്, നഗരസഭാ കൗൺസിലർമാരായ ബനൂജ, ഷരീഫ് മാടായി, ലീല, ജസീല അസീസ്, ഷരീഫ് വെണ്ണക്കോട്, ഹനീഫ, സുനിൽ പയ്യേരി, അമ്പിളി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.സ്കൂൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ വിളവെടുത്ത പൂക്കൾ നഗരസഭ ജനപ്രതിനിധികൾ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button