Thiruvambady

തിരുവമ്പാടി അങ്ങാടിയിൽ ട്രാഫിക് പരിഷ്കാരം: ബോധവൽക്കരണ വിളംബര ജാഥ സംഘടിപ്പിച്ചു

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക് ബോധവൽക്കരണ വിളംബര ജാഥ സംഘടിപ്പിച്ചു. വിളംബര ജാഥയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു.

അങ്ങാടിയിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി വൺസൈഡ് പാർക്കിംഗ് സംവിധാനം കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ (വ്യാഴാഴ്ച) വാഹന ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി വ്യാപക ബോധവൽക്കരണം നടത്തും.
മറ്റന്നാൾ (വെള്ളിയാഴ്ച) മുതൽ ട്രാഫിക് നിയമങ്ങളും വൺസൈഡ് പാർക്കിംഗും കർശനമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. അജിത അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങളിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, ദീപാ ഷൈജോ , ജോഷി പുല്ലുകാട്ടിൽ, സോണി മണ്‌ഡപത്തിൽ, സ്മിത ബാബു, മറിയാമ്മ ബാബു , പ്രീതി രാജീവ്, പൊതുപ്രവർത്തകരായ ടി.ജ കുര്യാച്ചൻ, ഷൗക്കത്ത് കൊല്ലളത്തിൽ, ഷിനോയ് അടക്കാപാറ, വ്യാപാരി വ്യവസായി തിരുവമ്പാടി യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഷാജി ആലക്കൽ, ടോമി കൊന്നക്കൽ, രാമചന്ദ്രൻ കരിമ്പിൽ, മോയിൻ കാവുങ്കൽ പ്രസംഗിച്ചു. പോലീസ്, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button